Back To Top

February 17, 2025

മുളന്തുരുത്തി സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികളായ കോൺഗ്രസ് ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളെ തടഞ്ഞ് : എൽ ഡി എഫ്

 

 

പിറവം : മുളന്തുരുത്തി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികളായ കോൺഗ്രസ് ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രഞ്ജി കുര്യൻ, രതീഷ് കെ ദിവാകരൻ എന്നിവരെ പഞ്ചായത്ത്‌ കമ്മിറ്റിയിൽ പങ്കെടുക്കുന്നത് തടയുന്നതിനായി പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ

പ്രതിക്ഷേധം സംഘടിപ്പിച്ച് എൽ ഡി എഫ്. പ്രതിക്ഷേധം ഭയന്നു രഞ്ജി കുര്യൻ കമ്മിറ്റിക്കു എത്തിച്ചേർന്നില്ല. രതീഷ് കെ ദിവാകരനെ എൽഡിഫ് പ്രവർത്തകർ തടയുകയും തുടർന്നു പോലീസ് എത്തി പ്രസ്‌തിക്ഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.എറണാകുളം ജില്ലാ കോടതി പ്രതികളുടെ മുൻ‌കൂർ ജാമ്യം നേരത്തെ തള്ളിയിരുന്നു. നിലവിൽ ഹൈക്കോടതിയിൽ നാലു ആഴ്ചക്കകം കുറ്റപത്രം സമർപ്പിക്കാനും മുഴുവൻ പ്രതികളെയും ഹാജരാക്കാനും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരുന്നു. കേസിൽ പ്രതികളെ അറസ്റ്റു ചെയ്യാൻ തടസമില്ല എന്ന് കോടതി പറഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ആണ് മുളന്തുരുത്തി പോലീസ് സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം

എൽഡിഫ് നേതാക്കൾ രേഖപ്പെടുത്തി. തുടർന്നും ഈ നിലപാട് ആണ് സ്വീകരിക്കുന്നതെ ങ്കിൽ പോലീസി നെതിരെ വലിയ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന്‌ എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

എൽഡിഫ് പഞ്ചായത്ത്‌ കമ്മിറ്റി കൺവീനർ ടോമി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി എൻ പുരുഷോത്തമൻ, ഒ എ മണി,

പി പി ജോൺസ്, ലിജോ ജോർജ്, വി കെ വേണു, എൻ ടി കുഞ്ഞുമോൾ, അരുൺ പോട്ടയിൽ, എം എൻ കിഷോർ എന്നിവർ സംസാരിച്ചു.

 

ചിത്രം : മുളന്തുരുത്തി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികൾ പഞ്ചായത്ത്‌ കമ്മിറ്റിയിൽ പങ്കെടുക്കുന്നത് തടയുന്നതിനായി പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ എൽ.ഡി.എഫ്. നടത്തിയ പ്രതിഷേധം .

 

Prev Post

പാഴൂർ കുര്യാനിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമണി (85 ) നിര്യാതയായി

Next Post

പിറവത്ത്‌ കുടിവെള്ള ക്ഷാമം -ബി.ജെ.പി ധർണ്ണ നടത്തി.         …

post-bars