കോൺഗ്രസ്സ് കുടുംബ സംഗമത്തിന് പിറവത്ത് തുടക്കം കുറിച്ചു
പിറവം : മഹാത്മാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്, കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം,നടക്കുന്ന വാർഡ് തല കുടുംബ സംഗങ്ങൾക്ക്
പിറവം മണ്ഡലത്തിൽ തുടക്കമായി . എ.ഐ.സി.സി അംഗം അഡ്വ ജെയ്സൺ ജോസഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു .മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി.മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
വാർഡ് പ്രസിഡന്റ് ഏലിയാസ് തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കന്മാരായ കെ ആർ പ്രദീപ്‌കുമാർ,പി.സി. ജോസ്, അരുൺ കല്ലറക്കൽ വിത്സൺ കെ ജോൺ, തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം,ജെയ്സൺ പുളിക്കൽ, സി. പി ടൈറ്റസ്,വത്സല വർഗീസ്, ഷാജി ഓലിക്കൽ, വർഗീസ് തൂമ്പാപ്പുറം തുടങ്ങിയവർ സംബന്ധിച്ചു .
ചിത്രം : കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം,നടക്കുന്ന വാർഡ് തല കുടുംബ സംഗമം പിറവത്ത് എ.ഐ.സി.സി അംഗം അഡ്വ ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.