സെന്റ് ഫിലോമിനസിൽ ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടത്തി.
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ & ജൂണിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഇൻസെഞ്ഞാ ബേനേ-24 നടന്നു. ടീച്ചിംഗ് ലേണിംഗ് പ്രോസസിലെ നൂതന വഴികളെപ്പറ്റി വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു . പരിപാടികളുടെ ഉദ്ഘാടനം ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തക ഡോ.സ്മിത നായർ നിർവഹിച്ചു. ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു . ടിന്റു പോൾ , ബീന വർഗീസ് , സൂസൻ പ്രകാശ് (മുംബൈ) എന്നിവർ പ്രസംഗിച്ചു . മാത്യു പീറ്റർ , ബിനു പൗലോസ് , ജോജു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി . വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറോളം അദ്ധ്യാപകർ പങ്കെടുത്തു.