സഖാ പ്രഥമന്‍ ബാവയെ അനുസ്മരിച്ചു
കോലഞ്ചേരി: മലേകുരിശ് ബി.എഡ് കോളജില്‍ സഖാ പ്രഥമന്‍ ബാവയുടെ പത്താമത് വാര്‍ഷിക ഓര്‍മ്മദിനം ആചരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എ. ജേക്കബ് അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധി ബിനി ജോണ്‍, കോളജ് യൂണിയന് ചെയര്മാന് ബെല്‍ജോ പി. വര്‍ഗീസ്, ഗ്ലെന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സഖാപ്രഥമന്‍ ബാവയുടെ പേരിലാണ് പാട്രിയാര്‍ക്ക് ഇഗ്നേഷ്യസ് സഖാ ഫസ്റ്റ് ട്രെയിനിങ് കോളജ് സ്ഥാപിതമായിരിക്കുന്നത്. അദ്ദേഹത്തിന്റെ 2004- ലെ ശ്ലൈകിക സന്ദര്‍ശന വേളയില്‍ ആശിര്‍വദിച്ചു നട്ട ദേവദാരുവൃക്ഷം കോളേജ് ക്യാമ്പസിന് തണലേകി നില്‍ക്കുന്നുമുണ്ട്.
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി-അധ്യാപക-അനധ്യാപക സംഘടന യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സെന്റ് പീറ്റേഴ്സ് കോളജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. റെജി മുഖ്യാതിഥിയായിരിക്കും. സ്കൂള്‍ ബോര്‍ഡ് ചെയര്മാന് ഫാ. ജേക്കബ്ബ് കുര്യന് ഉദ്ഘാടനം ചെയ്യും.’ അസോസിയേഷന് പ്രസിഡന്റ് ഡോ. പോള്‍ വി. വര്‍ഗീസ് അധ്യക്ഷത വഹിക്കും.
യു.ഡി.എഫ് കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷന് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കോലഞ്ചേരി: യു.ഡി.എഫ് കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷന് കമ്മറ്റി ഓഫീസ് കോലഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
യു.ഡി.എഫ് ചെയര്മാന് സി.പി. ജോയ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ.വി. എല്‍ദോ, പോള്‍സണ്‍ പീറ്റര്‍, ജോണ്‍ പി. മാണി, എന്‍.വി. സി. അഹമ്മദ്, എം.പി. രാജന്, ടി.എച്ച്. അബ്ദുല്‍ ജബ്ബാര്‍, എം.ടി. ജോയ്, കെ.പി. തങ്കപ്പന്, നിബു കുര്യാക്കോസ്, കരിം പാടത്തിക്കര, കെ.ഒ. ജോര്‍ജ്, അഹമ്മദ് തോട്ടത്തില്‍, ടി.എ. ഇബ്രാഹിം, സുരേഷ് കാരട്ടേടത്ത്, കെ.കെ. ചന്ദ്രന്, എം.പി. സലീം, ഗീവര്‍ഗീസ് ബാബു, കെ.കെ. പ്രഭാകരന്, എം. എസ്. മുരളി, എം.പി. ഓമനക്കുട്ടന്, ജെയ്സല്‍ ജബ്ബാര്‍, ലിസി അലക്സ്, ബിന്ദു റെജി, ലിജി യോഹന്നാന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോലഞ്ചേരി അന്ന തീയറ്ററില്‍ ആണ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
….. ഫോട്ടോ…..
യു.ഡി.എഫ് കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷന് കമ്മറ്റി ഓഫീസ് കോലഞ്ചേരിയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ചൂണ്ടി – രാമമംഗലം റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു
കോലഞ്ചേരി: ചൂണ്ടി – രാമമംഗലം റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മറ്റ് സൗകര്യ പ്രഥമായ റോഡുകളിലൂടെ തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.