മണീടിൽ സഹകരണ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
മണീട് :മണീട് മൾട്ടി പർപ്പസ് ഡെവലപ്പ്മെന്റ് കോ ഒപ്പേററേറ്റിവ് സൊസൈറ്റി യുടെ നേതൃത്വത്തിൽ മണീട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ സഹകരണ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. പതിനാലു ശതമാനം മുതൽ 70ശതമാനം വരെ വിലക്കുറവിൽ ആണ് ഇംഗ്ലീഷ്,വെറ്റനറി മരുന്നുകൾ വിൽക്കുന്നത്. നീതി മെഡിക്കൽ സ്റ്റോർ ശ്രീ. അനൂപ് ജേക്കബ് MLA ഉദ്ഘാടനം ചെയ്തു. മരുന്നുകളുടെ ആദ്യ വിൽപ്പന ശ്രീ. വി. ജെ. പൗലോസ് EX MLA നിർവഹിച്ചു. സംഘം പ്രസിഡന്റ് അഡ്വ. ജോൺ തോമസിൻടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. എൽദോ ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ജ്യോതി രാജീവ്,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌മാരായ ശ്രീ. വി. ജെ. ജോസഫ്, ശ്രീമതി. ശോഭ ഏലിയാസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീ. പി. എസ്. ജോബ്, ശ്രീ. സി. ടി. അനിഷ്, അംഗം എ. കെ. സോജൻ,ശ്രീ. പി. സി. ജോസ്, കെ. കെ. സോമൻ, ഷാജു ഇലഞ്ഞി മറ്റം,എം.ജെ. മർക്കോസ്, കെ. കെ. പോൾ, ടി പി. മത്തായി,യു. എൻ. ഗിരിജൻ, രാജു ജോൺ, ശ്രീമതി.സിജി ഷാജി,ശ്രീ. എൽദോ പീറ്റർ,സഹകരണ സംഘം ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ പ്രസംഗിച്ചു.