Back To Top

December 9, 2023

ശുദ്ധജല വിതരണം അവലോകന യോഗം ചേർന്നു

 

പിറവം : നിയോജകമണ്ഡലത്തിലെ വേനല്‍ക്കാല ശുദ്ധ ജല വിതരണത്തെ സംബന്ധിച്ച് അനൂപ് ജേക്കബ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നിയോജകമണ്ഡലത്തിലെ പി.വി.ഐ.പി., എം.വി.ഐ.പി. എന്നീ കനാലുകളിലൂടെ കൂടി വെള്ളം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ക്രമീകരണങ്ങളെ കുറിച്ച് പിറവത്ത്‌ യോഗം ചേർന്നു. ഇതിന്റെ ഭാഗമായി ഈ മാസം 15,16 തീയതികളില്‍ എം.വി.ഐ.പി. കനാലുകളില്‍ കൂടി വെള്ളം തുറന്നു വിട്ട് ട്രയല്‍ റണ്‍ നടത്തും. പഞ്ചായത്ത് – മുനിസിപാലിറ്റി, കൃഷി, ജലസേചന വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്ന് ജല വിതരണം ഏകോപിപ്പിക്കുവാന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. മൂവാറ്റുപുഴ വാലി കനാലിലൂടെയും പെരിയാർവാലി കനാലിലൂടെയും എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തിക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കനാലുകളിലെ വലുതും ചെറുതുമായ മരങ്ങള്‍ നീക്കം ചെയ്ത് കനാല്‍ വൃത്തിയാക്കന്നതും, അറ്റകുറ്റപ്പണികള്‍ നടത്തുന്നതും അവസാനഘട്ടത്തിലാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധ പാടശേഖരങ്ങളിലെ കൃഷിയുടെ സാഹചര്യം മനസ്സിലാക്കിയായിരിക്കും വെള്ളം തുറന്നു വിടുന്നത്. അത് ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരുമായി ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ കൂടി ആലോചിച്ചായിരിക്കും ചെയ്യുന്നത്.യോഗത്തിൽ പിറവം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, കൂത്താട്ടുകുളം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ വിജയാ ശിവന്‍, മണീട് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ്‌, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ മോള്‍ പ്രകാശ്, എം.വി.ഐ.പി, പി.വി.ഐ.പി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

Prev Post

പിറവം മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ടയേർഡ് അധ്യാപികയുമായ ശ്രീമതി അന്നകുട്ടി സൈമൺ(78) അന്തരിച്ചു

Next Post

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

post-bars