Back To Top

May 10, 2024

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയമായത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച .      

 

പിറവം- : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയമായത്തിന്റെ ഉദ്ഘാടനം ലളിത വിദ്യാപ്രതിഷ്ഠാനം എന്ന പേരിൽ ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ ജന്മദിനത്തിൽ നാളെ ഞായറാഴ്ച നടക്കും. . ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് (ശനി) ലക്ഷ്മി നാരായണ പൂജ നടക്കും. തുടർന്ന് കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്ന ഡൈനിങ് ബ്ലോക്ക് ചിന്മയ മിഷൻ ആഗോള അധ്യക്ഷനും സി.വി.വിയുടെ ചാൻസിലറുമായയ സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല യാഥാർഥ്യമാക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചിന്മയ മിഷനുമായി കൈകോർത്ത പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. നാളെ (ഞായർ) രാവിലെ എട്ടുമുതൽ ഗണപതി ഹോമവും സരസ്വതി പൂജയും നടക്കും. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി ചടങ്ങുകൾക്ക് നേതൃത്വം നൽകും. തുടർന്ന് ആറു നിലകളിലായി തയ്യാറാക്കിയ അക്കാദമിക് ബ്ലോക്ക്, ആൾകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ എന്നിവയുടെ ഉദ്ഘാടന കർമം നടക്കും. ചിന്മയ മിഷൻ ഗുരുജിയും സർവകലാശാലയുടെ സ്ഥാപക ചാൻസിലറുമായ സ്വാമി തേജോമയാനന്ദയുടെ സാന്നിധ്യത്തിൽ ചിന്മയ മിഷൻ ആഗോള അധ്യക്ഷനും സർവകലാശാല ചാൻസിലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി രാവിലെ 11.45 ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് ചേരുന്ന സമ്മേളനത്തിൽ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.അജയ് കപൂർ, മാനേജിങ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഓണക്കൂറിലെ പെരിയപ്പുറത്താണ് 80 ഏക്കറിൽ സർവകലാശാലയുടെ കെട്ടിട സമുച്ചയം ഒരുങ്ങുന്നത്.

 

Prev Post

ടി.ആർ. വിശ്വനാഥൻ അനുസ്മരണ യോഗം നടത്തി.

Next Post

ഓണക്കൂർ വേളൂർ അലക്സ് മകൻ ബിയാസ് (43 ) നിര്യാതനായി .

post-bars