Back To Top

April 17, 2024

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ സ്റ്റുഡന്റ് ബ്രാഞ്ചിന് തുടക്കമായി

 

പിറവം : സാങ്കേതിക തൊഴിൽ വിദഗ്ധരുടെ രാജ്യാന്തര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് (ഐഇഇഇ) ന്റെ സ്റ്റുഡന്റ് ബ്രാഞ്ചിന് ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ തുടക്കമായി. ചിന്മയ ഈശ്വർ ഗുരുകുല ക്യാംപസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് കേരള ഘടകം ചെയർമാൻ ഡോ.മുഹമ്മദ് കാസിമും, ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല പ്രോവോസ്റ്റ് ഡോ.സുധീർ ബാബു യാർലഗഡയും ചേർന്ന് സ്റ്റുഡന്റ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. അജയ് കപൂറിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. ഐഇഇഇ നോമിനേഷൻസ് ആന്റ് അപ്പോയിൻമെന്റ് കമ്മിറ്റി മെമ്പർ ഡോ.സുരേഷ് നായർ മുഖ്യപ്രഭാഷണം നടത്തി. ഐഇഇഇയുടെ നേതൃത്വത്തിലുള്ള വുമൺ ഇൻ എഞ്ചീനിയറിങ് ഗ്രൂപ്പിന്റെ ഉദ്ഘാടനം ഐഇഇഇ സിനിയർ മെമ്പർ ഡോ.മിനി ഉലനാട്ട് നിർവഹിച്ചു. ഐഇഇഇ വെബ്പേജ് ചടങ്ങിൽ പ്രകാശനം ചെയ്തു. സർവകലാശാല മാനേജിങ് ട്രസ്റ്റി ഡോ.അപ്പാറാവു മുക്കാമല ,ഡോ.സവിതേഷ് മധുലിക ശർമ, ഷോൺ ജോസ്, നിവേദിത നായർ, ഗുമ്മല ശശിരേഖ തുടങ്ങിയവർ സംസാരിച്ചു.

 

Prev Post

പിറവത്ത് എൽഡിഎഫ് റാലികളും പൊതുയോഗങ്ങളും നാളെ മുതൽ

Next Post

മുളക്കുളം വടക്കേക്കര കൊച്ചുമലയിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി

post-bars