ചാക്യാർക്കൂത്ത് കലാകാരനും ഭാഷ അദ്ധ്യാപകനുമായ ദേവൻ കക്കാടിന്റെ മൂന്നാം ചരമ വാർഷിക അനുസ്മരണം നടത്തി.
പിറവം : പിറവം സപ്തസ്വര കലാ-സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ നാടക സിനിമ സീരിയൻനടനും ചാക്യാർക്കൂത്ത് കലാകാരനും ഭാഷ അദ്ധ്യാപകനുമായ ദേവൻ കക്കാടിന്റെ മൂന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങ് കോമഡി താരം സിജു ഇരുമ്പനം ഉദ്ഘാടനം ചെയ്തു. സപ്തസ്വര കലാ-സാംസ്ക്കാരിക സംഘടന പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. ഭൂവനചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ഫോക്കുലർ അവാർഡ് ജേതാവായ കെ.പി. മോഹനനെയും, പി.കെ. അയ്യപ്പനെയും ആദരിച്ചു. നഗരസഭയുടെ വൈസ് ചെയർമാൻ കെ.പി.സലിം അജിമോൻ കളമ്പൂർ റ്റി.ആർ രാജൻ എന്നിവർ പ്രസംഗിച്ചു.