പിറവം മുനിസിപ്പാലിറ്റിയിൽ ചെയർപേഴ്സൺ രാജിവച്ചു: പകരം അഡ്വ. ജൂലി സാബു സ്ഥാനമേൽക്കും
പിറവം: പിറവം മുനിസിപ്പാലിറ്റിയിൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് രാജിവച്ചു പകരം സിപിഐ 22 വാർഡ് മെമ്പർ അഡ്വ. ജൂലി സാബു സ്ഥാനമേൽക്കും. ഇന്നലെ ഉച്ചയ്ക്ക് 12.30 -നാണ് ഇടതുമുന്നണിയിലെ മുൻധാരണ പ്രകാരം നഗരസഭ സെക്രട്ടറിക്ക് ഏലിയാമ്മ ഫിലിപ്പ് രാജി സമർപ്പിച്ചത്. 27 ഡിവിഷനുകളുള്ള മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് പതിനാലും യുഡിഎഫിന് പതിമൂന്നും ആണ് അംഗങ്ങൾ ഉള്ളത്. എൽഡിഎഫ് ഘടകകക്ഷിയായ സിപിഐക്ക് മൂന്ന് അംഗങ്ങൾ ആണ് ഉള്ളത്.
ഫോട്ടോ :
അഡ്വ. ജൂലി സാബു.