സെന്റ് ഫിലോമിനാസിൽ സി .ബി .എസ് .ഇ. അദ്ധ്യാപക ശില്പശാല
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ & ജൂണിയർ കോളേജിൽ സി.ബി.എസ്.ഇ. തിരുവനന്തപുരം റീജിയൻ നടത്തിയ അദ്ധ്യാപക ശില്പശാല ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അദ്ധ്യക്ഷതയിൽ തൃശൂർ സഹോദയയിൽ നിന്നുള്ള ഫിലോമിന ജെയിംസ്, ഷീല വർഗീസ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അറുപത് അദ്ധ്യാപകരെയാണ് ശില്പശാലയിലേക്ക് തെരഞ്ഞെടുത്തത് . ക്ലാസ് റൂം മാനേജ്‌മെന്റ് , സ്‌ട്രെസ് ആൻഡ് സ്‌ട്രെയ്ൻ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളായിരുന്നു ചർച്ച ചെയ്തത് . പ്രാക്ടിക്കലും തിയറിയും ചേർന്നുള്ള ശില്പശാല പുതിയ തലത്തിലേയ്ക്ക് അദ്ധ്യാപകർക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ സഹായകരമായി .ജോജു ജോസഫ്, ജാസ്മിൻ ജേക്കബ്, സൂസൻ പ്രകാശ്, ബിനു പൗലോസ് എന്നിവർ പ്രസംഗിച്ചു.