Back To Top

മുളക്കുളം സർവീസ് സഹകരണ ബാങ്കിന്റെ 97- മത്  വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും 
December 17, 2023

മുളക്കുളം സർവീസ് സഹകരണ ബാങ്കിന്റെ 97- മത് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ്

  പിറവം: മുളക്കുളം സർവീസ് സഹകരണ ബാങ്കിന്റെ 97- മത് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡണ്ട് അഡ്വ. സഖറിയാ വർഗീസിന്റെ അധ്യക്ഷതയിൽ നടന്നു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്കിലെ മെമ്പർമാരുടെയും ജീവനക്കാരുടെയും കുട്ടികളിൽ ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ കൗൺസിലർമാരായ അന്നമ്മ ഡോമി, മോളി വലിയകട്ടയിൽ എന്നിവർ വിതരണം ചെയ്തു. തുടർന്ന് സെക്രട്ടറി
കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വായോധിക മരിച്ചു.
December 13, 2023

കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വായോധിക മരിച്ചു.

  പിറവം: കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വായോധിക മരിച്ചു. കക്കാട് തെക്കെക്കൂറ്റ് പരേതനായ അച്യുതന്റെ ഭാര്യ അല്ലി (62 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ പിറവം മാമലശ്ശേരി റോഡിൽ കക്കാട് കുരിശുപള്ളിയ്ക്ക് ശേഷം കുത്തനെയുള്ള ഇറക്കം കഴിഞ്ഞുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. പാല് വാങ്ങുവാൻ പോയ അല്ലിയെ എതിരെ വന്ന വെട്ടിത്തറ
ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല കവർന്നു
December 13, 2023

ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല കവർന്നു

  പിറവം: ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് പേർ വീട്ടമ്മയുടെ രണ്ട് പവന്റെ മാല കവർന്നു. പിറവം പാലച്ചുവട് കല്ലുവെട്ടാംമട പെരിങ്ങാമലയിൽ ചിന്നമ്മ (72)യുടെ മാലയാണ് കവർന്നത്. പാലച്ചുവട് പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കിൽ പോയി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ പാലച്ചുവട് കല്ലുവെട്ടാംമട റോഡിൽ നിന്ന് നൂറ് മീറ്ററോളം മാറി വീടിനടുത്തെത്തിയപ്പോഴാണ് സംഭവം. അടുത്ത് വന്ന്
ഏഴക്കാരനാട്‌ ഇടവേലിക്കൽ ഇ. വി വർക്കി (കുഞ്ഞ് -84) നിര്യാതനായി
December 12, 2023

ഏഴക്കാരനാട്‌ ഇടവേലിക്കൽ ഇ. വി വർക്കി (കുഞ്ഞ് -84) നിര്യാതനായി

    പിറവം : ഏഴക്കാരനാട്‌ ഇടവേലിക്കൽ ഇ. വി വർക്കി (കുഞ്ഞ് -84) നിര്യാതനായി ഭാര്യ- ഏലിയമ്മ കുറിഞ്ഞി ചാമക്കാലയിൽ കുടുംബാംഗമാണ്. മക്കൾ; ബീന , രാജു , സാജു. മരുമക്കൾ ;ഏഴക്കരനാട് തവളച്ചാലിൽ പരേതനായ തമ്പി,കരിങ്ങാച്ചിറ കുറുങ്ങാട്ട് ബീന . സംസ്കാരം ഡിസംബർ 13 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെട്ടിത്തറ മോർ
വിധവ പെൻഷൻ – സർട്ടിഫിക്കറ്റ് ഹാജരാക്കണം
December 12, 2023

വിധവ പെൻഷൻ – സർട്ടിഫിക്കറ്റ് ഹാജരാക്കണം

    പിറവം : പിറവം നഗരസഭയിൽ നിന്നും വിധവ പെൻഷൻ ,അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്നവരിൽ 60 വയസ്സും, അതിൽ താഴെയുള്ള വരും പുനർവിവാഹം ചെയ്തിട്ടില്ല അല്ലെങ്കിൽ വിവാഹിത ആയിട്ടില്ല എന്ന് ഗസറ്റഡ് ഓഫീസറോ ,വില്ലേജ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡിസംബർ 31നകം നഗരസഭയിൽ ഹാജരാക്കേണ്ടതാണ് .അല്ലാത്തപക്ഷം സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വരെ പെൻഷൻ തടസ്സപ്പെടുമെന്ന്
പാമ്പാക്കുട ഗ്രാമത്തില്‍ തരിശായിക്കിടന്ന പത്തേക്കറോളം പാടശേഖരം മുവാറ്റുപുഴ നിര്‍മല കോളജിലെ വിദ്യാര്‍ഥികള്‍ കൃഷിയോഗ്യമാക്കി
December 12, 2023

പാമ്പാക്കുട ഗ്രാമത്തില്‍ തരിശായിക്കിടന്ന പത്തേക്കറോളം പാടശേഖരം മുവാറ്റുപുഴ നിര്‍മല കോളജിലെ വിദ്യാര്‍ഥികള്‍ കൃഷിയോഗ്യമാക്കി

പിറവം: പാമ്ബാക്കുട ഗ്രാമത്തില്‍ തരിശായിക്കിടന്ന പത്തേക്കറോളം പാടശേഖരം മുവാറ്റുപുഴ നിര്‍മല കോളജിലെ വിദ്യാര്‍ഥികള്‍ കൃഷിയോഗ്യമാക്കി.പാമ്ബാക്കുടയിലെ “ഉയിരാണ് കതിര്‍’ പദ്ധതിയുടെ ഭാഗമാവാനാണ് കോളജിലെ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് വിദ്യാര്‍ഥികള്‍ ചാലുനിലം പാടശേഖരം കിളച്ചൊരുക്കി തയാറാക്കിയത്.   തരിശുനിലം കിളച്ചൊരുക്കുവാൻ തൂമ്ബയും, മണ്‍വെട്ടിയും, കൊട്ടയുമായൊക്കെയായി വിദ്യാര്‍ഥികള്‍ പാടത്തേക്കിറങ്ങിയത് നാട്ടുകാര്‍ക്കും കൗതുകമായി. ട്രാക്ടര്‍ ഇറക്കി പൂട്ടാൻ സാധിക്കാത്തതിനാലും, മറ്റു കാരണങ്ങളാലും തരിശായിക്കിടക്കുകയായിരുന്നു