
January 15, 2024
മണീട് ഗ്രാമ പഞ്ചായത്തിൽ 9.5 കോടി രൂപയുടെ വികസന പദ്ധതികൾ
പിറവം: ജനകീയാസൂത്രണം 2024-25 സാമ്പത്തിക വർഷത്തിലെ മണീട് പഞ്ചായത്തിലെ വാർഷിക പദ്ധതികളുടെ പൂർത്തീകരണത്തിനായി 9.5 കോടി രൂപ വകയിരുത്തി വികസന സെമിനാർ നടത്തി. കാർഷി മേഖലയിലെ അടിസ്ഥാന സൗകര്യവികസന പദ്ധതികളോടൊപ്പം സംസ്ഥാന ഗവൺമന്റിന്റെ 10 കോടി രൂപയുടെ മണിട് പുഞ്ചയുടെ വികസന പദ്ധതികൾ കൂടി പ്രയോജനപ്പെടുത്തി തരിശ് രഹിത പഞ്ചായത്തായി മണീടിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.