പൈപ്പ് പൊട്ടുന്നത് തുടർകഥ; ജലം ഒഴുകി റോഡും തകർന്നു
പിറവം : ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ ജലം പാഴാകുന്നു. കക്കാട് ജല ശുദ്ധീകരണ പ്ലാന്റിൽ നിന്നും പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന 600 എം.എം വ്യാസമുള്ള കാസ്റ്റയിൻ പൈപ്പ് ആണ് അഞ്ചെൽപെട്ടി ജങ്ഷന് സമീപം പൊട്ടിയത്. ഇത് മൂലം ഇരുപഞ്ചായത്തകളിലേക്കും ഉള്ള ജലവിതരണം ഭാഗികമായി തടസ്സപെട്ടു. അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ മൂലം ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡ് പല ഭാഗങ്ങളിലും തകർന്ന നിലയിലാണ്. അടിയന്തിരമായി അറ്റകുറ്റപണി നടത്തി ശുദ്ധജല വിതരണം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
.