ഭക്ഷ്യവിഷബാധ പിറവത്തെ ഡെയിലി ഫിഷ് മത്സ്യക്കട അടച്ചുപൂട്ടണം ബിജെപി.
പിറവം : ടൗണിലുള്ള മൽസ്യ വിപണ ശാലയിൽ നിന്നും മത്സ്യം വാങ്ങിച്ചു ഉപയോഗിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടാവുകയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത സാഹചര്യത്തിൽ പഴകീയ മത്സ്യം വിറ്റതിന്റെ പേരിൽ ഇതിനു മുൻപ് ആരോപണ വിധേയമായ ഡെയിലി ഫിഷ് മത്സ്യകടഅടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുൻസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡെയിലി ഫിഷ് മത്സ്യക്കടയിലേക്ക്പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ബിജെപി പിറവം മുൻസിപ്പൽ പ്രസിഡന്റ് സാബു ആലക്കൽ അധ്യക്ഷതവഹിച്ചു. മാർച്ച് ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് വി.എസ്.സത്യൻ ഉദ്ഘാടനം ചെയ്തു..ബിജെപി മണ്ഡലം പ്രസിഡണ്ട് സിജു ഗോപാലകൃഷ്ണൻ നേതാക്കളായ ശശി മാധവൻ.വിനോദ് മഹാദേവൻ. എം.സി.വിൻസന്റ്.എം.എൻ. വിനോദ്. രാജേഷ് കുമാർ.പി. എസ്. ശ്രീജിത്ത് കക്കാട്. തുടങ്ങിയവർ സംബന്ധിച്ചു.