ബി.ജെ.പി രാമമംഗലം കാര്യാലയ ഉദ്ഘാടനവും, ആഹ്ലാദ പ്രകടനവും നടത്തി.
പിറവം : ബി.ജെ.പി രാമമംഗലം പഞ്ചായത്ത് സമിതി കാര്യാലയം രാമമംഗലം ജംഗ്ഷനിൽ മറ്റത്തിൽ ബിൽഡിങ്ങിൽ പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ എൻ.പി.രാജൻ്റെ അദ്ധ്യക്ഷയിൽ ബി.ജെ.പി മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ മധു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എടക്കാട്ടു വയൽ ഗ്രാമ പഞ്ചായത്ത് മെംബറും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ എം.ആശിഷ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം പി.എസ് അനിൽകുമാർ, മണ്ഡലം ഭരവാഹികളായ ജോസ് ജോർജ്, അരുൺ പി നായർ, ഷീബ വിജയൻ ,ഇ.പി. അയ്യപ്പൻ, എ.എൻ.സദാശിവൻ, കെ ജി.അനീഷ്, വി.എൻ.വിജയൻ, കെ.എൻ.ചന്ദ്രശേഖരൻ , അനിൽ രാമമംഗലം, കെ.എസ്.പ്രശാന്ത്, പി.കെ.ഗോപാലൻ, എം.കെ.സജി, പി.എം. അനുരുദ്ധൻ, കെ.ദിനേശ് പ്രമോദ് കുമാർ, എം.പി.രാമകൃഷ്ണൻ, എ.എസ്. രാധാകൃഷ്ണൻ ,കെ.ആർ വിശ്വനാഥൻ, എം.സി. ദാസ് ,തുടങ്ങിയ നേതാക്കൻമാരും ബി.ജെ.പി സംഘപരിവാർ പ്രവർത്തകരും സന്നിഹിധരായിരുന്നു ,തുടർന്ന് മൂന്നാമതും സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കുന്ന നരേന്ദ്ര മോദി ക്കും കേരളത്തിൽ നിന്ന് ആദ്യമായി താമര വിരിയിച്ച സുരേഷ് ഗോപിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് രാമമംഗലത്ത് ആഹ്ലാദ പ്രകടനവും പായസ വിതരണവും നടത്തി.