Back To Top

April 13, 2025

ലഹരിമാഫിയക്കെതിരെ ബിജെപി നൈറ്റ് മാർച്ച് നടത്തി

 

പിറവം : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ലഹരിമാഫിയയുടെ അഴിഞ്ഞാട്ടത്തിനും എതിരെ ബി ജെ പി ചോറ്റാനിക്കര മണ്ഡലം കമ്മറ്റി നൈറ്റ് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് ടി.കെ പ്രശാന്ത് നയിച്ച നൈറ്റ് മാർച്ച് മുളന്തുരുത്തി പള്ളിത്താഴത്ത് സിജു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

മണ്ഡലം ഭാരവാഹികളായ അംബികാചന്ദ്രൻ, സാജു, വേണു, തിരുമേനി, സിന്ധു, ഐവാൻ, സാനു കാന്ത്, ഉണ്ണികൃഷ്ണൻ, അരുൺ കുമാർ, പ്രദീപ്, അജികുമാർ, മുരളിധരൻ,ശൈലേഷ് തുടങ്ങിയവർ നേതൃത്വം നൽകി

കരവട്ടെ കുരിശിൽ സമാപനം സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ ഉദ്‌ഘാടനം ചെയ്തു.

 

Prev Post

റിവർ വാലി റോട്ടറി ക്ലബ് അമ്മമാരോടൊപ്പം വിഷു ആഘോഷം നടത്തി.

Next Post

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

post-bars