കോട്ടൂർ – പൂത്ത്യക്ക വണ്ടിപ്പേട്ട റോഡ് നിർമാണോദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവ്വഹിച്ചു.
കോലഞ്ചേരി: പൂത്ത്യക്ക – തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടൂർ- പൂതൃക്ക വണ്ടിപ്പേട്ട റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവ്വഹിച്ചു. പൂതൃക്കയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, ജില്ലാ പഞ്ചായത്തംഗം ലിസ്സി അലക്സ് , ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ രാജൻ, ജനപ്രതിനിധികളായ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കെ. ജോർജ് , ഷീജ വിശ്വനാഥ്, മാത്യൂസ് കുമ്മണ്ണൂർ, എൻ വി കൃഷ്ണൻകുട്ടി , പുത്ത്യക്ക സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെൻ കുന്നത്ത്, സി പി എം ഏരിയാ സെക്രട്ടറി സി കെ വർഗീസ് , പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ പീറ്റർ , എക്സിക്യൂട്ടിവ് എഞ്ചിനീയർ കെ റ്റി സാജൻ, സി എം ജേക്കബ്,പ്രദീപ് അബ്രാഹാം തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ ഷൈജ റെജി, ബേബി വർഗീസ് ,ജിൻസി മേരി വർഗീസ്, ടി വി രാജൻ, എം വി ജോണി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജോസഫ് എം പി, അഖിൽ ഒ എം , പീറ്റർ ജോസഫ് ,എം എൻ അജിത്ത്, ജോണി എ ജെ , പി സി ജോസഫ് തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു
പൂത്തൃക്ക, തിരുവാണിയൂർ
പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കോട്ടൂർ -പൂതൃക്ക -കുടകുത്തി നടുക്കുരിശ് -വണ്ടിപ്പേട്ട റോഡിന് ബെന്നി ബഹനാൻ എം പി യുടെ ശ്രമഫലമായി 11.11 കോടി രൂപയാണ് പി എം ജി എ സ് വൈ പദ്ധതിയിൽ നിന്നും അനുവദിച്ചിട്ടുള്ളത്. 9.301 കിലോമീറ്റർ നീളമുള്ള റോഡിൽ 9 മീറ്റർ വീതിയും, 5.5 മീറ്റർ ടാറിംഗും നടത്തി ആധുനിക നിലവാരത്തിലേക്ക് ഉയർ ത്തും. കോലഞ്ചേരി പട്ടണത്തിൽ നിന്നും ഗ്രാമ പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്ന പൂതൃക്കയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായി ഇതുമാറും. കോട്ടൂർ, കിങ്ങിണിമറ്റം, പൂതൃക്ക മീമ്പാറ, കുറിഞ്ഞി, കുടകുത്തി , നടുക്കുരിശ് വണ്ടിപ്പേട്ട തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലും ള്ളവരുടെ പ്രധാന ആവശ്യമായ പദ്ധതിക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്.
Get Outlook for Android