ഹരികേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിയ ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിൽ 12 സ്ഥാപനങ്ങളെ ഹരിത സ്ഥാപങ്ങളായി പ്രഖ്യാപിച്ചു.
തിരുമാറാടി : ഹരികേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിയ ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിൽ 12 സ്ഥാപനങ്ങളെ ഹരിത സ്ഥാപങ്ങളായി പ്രഖ്യാപിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. പഞ്ചായത്ത് അംഗം സി.വി. ജോയി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ വൈ പി വർണ്ണ രാജേന്ദ്രൻ അമുഖവതരണം നടത്തിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, സെക്രട്ടറി പി.പി.റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സാബുരാജ്, വി ഇ ഒ മാരായ ആർ.പ്രിയരഞ്ജൻ, വിനയ ഷേണായി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകല ബിനോയ്, സി ഡി എസ് ചെയർപേഴ്സൺ തങ്കമ്മ ശശി, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ.സുരേഷ്, ഹെഡ് ക്ലാർക്ക് ബിനോയ് ബേബി എന്നിവർ പ്രസംഗിച്ചു. ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കൽ, മാലിന്യ പരിപാലനം, ഊർജ – ജല സമരക്ഷണം, ജൈവ വൈവിധ്യ പ്രവർത്തനം തുടങ്ങിയ മേഖലകളെ വിലയിരുത്തിയാണ് ഗ്രേഡിങ് നടത്തിയത്. ഇതിന്റ അടിസ്ഥാനത്തിൽ എ, എ പ്ലസ് ലഭിച്ച സ്ഥാപങ്ങളെയാണ് ഹരിത സ്ഥാപങ്ങളായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് ഓഫീസ്,
കുടുംബാരോഗ്യ കേന്ദ്രം, ഗവൺമെന്റ് എൽപിഎസ് കാക്കൂർ, ഗവൺമെന്റ് ആയുർവേദ ആശുപത്രി മണ്ണത്തൂർ, സെന്റ് ജോൺസ് ഹൈസ്കൂൾ, തിരുമാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് എൽപിഎസ് മണ്ണത്തൂർ,ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി, സി ഡബ്ല്യു ആർ ഡി എം ഓഫീസ് മണിമലക്കുന്ന് തുടങ്ങിയ സ്ഥാപനങ്ങളെയാണ് പ്രാഥമികഘട്ടത്തിൽ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഹരിത സ്ഥാപനങ്ങളായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
ഫോട്ടോ : ഹരികേരളം മിഷന്റെ ഹരിത സ്ഥാപങ്ങളായി പ്രഖ്യാപിച്ചു നൽകുന്ന സർട്ടിഫിക്കറ്റ്ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ.സുരേഷിനു പഞ്ചായത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നൽകുന്നു.