Back To Top

August 24, 2024

ബി പി സി കോളജിൽ ഓർമ്മ ദിനാചരണം നടത്തി

 

പിറവം : ബി പി സി കോളജിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ ബസേലിയോസ് പൌലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മ ദിനാചരണം ആചരിച്ചു. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഇവാനിയോസ് ആധുനിക വിദ്യാഭ്യാസ ദർശനം എന്ന വിഷയത്തെ ആസ്പദമാക്കി സ്മാരകപ്രഭാഷണം നടത്തി. കോളജിലെ ബസേലിയോസ് തോമസ് പ്രഥമൻ ചാരിറ്റി സംഘത്തിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കനാട് ആശ്വാസഭവൻ പാലിയേറ്റീവ് സെന്ററിലേക്ക് ജീവകാരുണ്യ സമർപ്പണം നടത്തി. രാവിലെ കോളജിൽ വിശുദ്ധ കുർബാനയും ,പുഷ്പാർച്ചനയും, കോളജ് മ്യൂസിക്ക് ക്ളബിന്റ നേതൃത്വത്തിൽ ഗാനാജ്ഞലിയും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു. മുൻമന്ത്രിയും എഡ്യുക്കേഷൻ ട്രസ്റ്റ് സ്ഥാപക ചെയർമാനുമായ ടി യു കുരുവിള, എഡ്യുക്കേഷൻ ട്രസ്റ്റ് സ്ഥാപകട്രഷറർ കെ എ തോമസ്, അൽമായ സെക്രട്ടറി ജേക്കബ് സി മാത്യു, പ്രൊഫ.എം എം പൌലോസ്, റവ.ഫാ.റോയി ജോർജ്, സെന്റ് മേരീസ് ജാക്കോബൈറ്റ്പി റവം വലിയ പള്ളി വികാരി റവ. ഫാ.വർഗ്ഗീസ് പനച്ചിയിൽ, പ്രൊഫ. ബേബി എം വർഗ്ഗീസ്, പ്രൊഫ.ക്യാപ്റ്റൻ ഡോ. എ.പി.എൽദോ എന്നിവർ ബാവയെ അനുസ്മരിച്ചു. പ്രിൻസിപ്പൽ ഡോ. ബേബി പോൾ, കൺവീനർ പ്രൊഫ. ജോബിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

 

Prev Post

ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളത്ത് പുനർ ക്രമീകരിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ യാത്രക്കാരിൽ…

Next Post

ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് ആൻഡ് ഇലക്ട്രിക് വേസ്റ്റ് ശേഖരിച്ചു

post-bars