Back To Top

ഭൂനികുതി വർദ്ധനവിനെതിരെ മണീട് വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
February 22, 2025

ഭൂനികുതി വർദ്ധനവിനെതിരെ മണീട് വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

    പിറവം : സംസ്ഥാന ബെജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ,ഭൂനികുതി 50%വർദ്ധിപ്പിച്ചതിനെതിരെയും മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.ധർണ്ണ സമരം മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി എസ് ജോബ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.എ ഷാജി
പിറവം എം.കെ.എം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി
February 22, 2025

പിറവം എം.കെ.എം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

പിറവം: പിറവം എം.കെ.എം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സീനിയർ ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്കൂൾ ഗ്രണ്ടിൽ നടത്തിയ പരേഡിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ചു. സീനിയർ വിഭാഗത്തിലെ 44 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. സാന്ദ്ര മരിയ സോണി പരേഡ് കമാൻഡറായും അലീസാ ബാബു അണ്ടർ
പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം.
February 21, 2025

പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം.

പാലക്കുഴ : പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. പാലക്കുഴ മൃഗാശുപത്രിക്ക് സമീപത്തെ തൂങ്കല്ലേൽ ജോയിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചു ഉള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ വീടിനുള്ളിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന് വസ്ത്രങ്ങൾ ഉൾപ്പെടെ വലിച്ചുവാരിയിട്ട നിലയിൽ ആയിരുന്നു. പൂട്ടിക്കിടന്നിരുന്ന വീട് വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. വീട്ടിൽ
വളർത്തു മത്സ്യങ്ങളെ കടിച്ചു കൊന്ന നിലയിൽ
February 21, 2025

വളർത്തു മത്സ്യങ്ങളെ കടിച്ചു കൊന്ന നിലയിൽ

    പിറവം: കർഷകൻ പാടത്തെ കുളത്തിൽ വളർത്തിയിരുന്ന മത്സ്യങ്ങളെ അഞ്ജാത ജീവി കടിച്ചു കൊന്ന നിലയിൽ. നഗരസഭയിൽ പത്താം വാർഡിൽ പള്ളിക്കാവിന് സമീപം ചന്തേലിൽ രാജുവിൻ്റെ കുളത്തിലെ വളർത്തു മത്സ്യങ്ങളെ ബുധനാഴ്ച രാത്രിയാണ് ആക്രമിച്ചത്. പല മത്സ്യങ്ങളുടേയും തലയും, ഉടലും കടിച്ചെടുത്ത് ഭാഗീകമായ നിലയിലായിരുന്നു. ഏതോ അജ്ഞാത ജീവയുടെ ആക്രമത്തിലാണ് മത്സ്യങ്ങൾ ചത്തതെന്നാണ് ആദ്യം
February 21, 2025

കിഴുമുറിക്കടവ് പാലം ഉദ്ഘാടനം 24ന്

    പിറവം: മണീട്, രാമമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് മൂവാറ്റുപുഴ ആറിന് കുറുകെ നിര്‍മ്മാണം പൂര്‍ത്തിയായ കിഴുമുറിക്കടവ് പാലത്തിന്റെ ഉദ്ഘാടനം 24ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി സംബന്ധിക്കും    
February 21, 2025

ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ

  പിറവം : മൂവാറ്റുപുഴ താലൂക്ക് ലൈബ്രറികൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന താലൂക്ക് സെമിനാർ 22ന് രാവിലെ 9.30ന് പിറവം മുൻസിപ്പൽ ചിൽഡ്രൻ പാർക്കിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്യും.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽഎക്സിക്യൂട്ടീവ് മെമ്പർ പി.കെ.ഗോപൻ ഇന്ത്യൻ ഭരണഘടനയും മൗലീക അവകാശങ്ങളും