
February 25, 2025
തിരുകൊച്ചി അതിർത്തി റോഡ് ആദ്യഘട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു
പിറവം : എറണാകുളം ജില്ലാ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് മണീട് പഞ്ചായത്തിലെ എട്ടാം വാർഡിലെയും മുളന്തുരുത്തി പഞ്ചായത്തിലെ ഏഴാം വാർഡിലെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന തിരുകൊച്ചി അതിർത്തി റോഡിന്റെ ആദ്യഘട്ട നിർമ്മാണ ഉദ്ഘാടനം വി ജെ പൗലോസ് എക്സ് എം എൽ എ നിർവഹിച്ചു