ആട്ടം സിനിമാ അഭിനേതാവ് സന്തോഷിന് ജന്മനാടിന്റെ ആദരവ്
പിറവം: കേരളത്തിലെ സിനിമാ തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു പ്രദർശന വിജയം നേടിയ” ആട്ടം’ സിനിമയിലൂടെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ സി.കെ സന്തോഷിന് ജന്മനാടായ എരപ്പാംകുഴിയിൽ ആദരവ് നൽകി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നാടക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് തൃപ്പൂണിത്തുറ “ലോകധർമ്മി” പെർഫോമിങ് ആർട്ട് സെന്ററിൽ പ്രവർത്തിച്ചു വരുന്നു.
എരപ്പാംകുഴി കവലയിൽ നടന്ന യോഗം മുളക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. മഹേഷ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത് അംഗം ജിനി ജിജോയ് അധ്യക്ഷത വഹിച്ചു. സന്തോഷിനുള്ള നാടിന്റെ ഉപഹാരം മുളക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സക്കറിയ വർഗീസ് സമ്മാനിച്ചു. സിജുമോൻ പുല്ലമ്പ്ര പൊന്നാട നൽകി ആദരിച്ചു . പിറവം നഗരസഭ പ്രതിപക്ഷ കൗൺസിലർ തോമസ് മല്ലിപ്പുറം, ടി.സി രമണൻ, എൻ.ആർ മോഹൻകുമാർ, എം .കെ തങ്കച്ചൻ, ബാബു പീറ്റർ, ടി.കെ സദനൻ, ഷാജി ജോർജ്, പി.കെ രമണൻ,
ജോർജ് സക്കറിയ തോട്ടുപുറം, സി.എൻ മുകുന്ദൻ എന്നിവർ സംസാരിച്ചു
.