Back To Top

April 16, 2024

വിവാഹ വേദിയിൽ വച്ച് കനിവ് പെയിൻ പാലിയേറ്റീവ് കെയർ മുളന്തുരുത്തി വില്ലേജ് കമ്മിക്ക് നവ ദമ്പതികൾ സംഭാവന നൽകി.

 

പിറവം : വിവാഹ വേദിയിൽ വച്ച് കനിവ് പെയിൻ പാലിയേറ്റീവ് കെയർ മുളന്തുരുത്തി വില്ലേജ് കമ്മിക്ക് നവ ദമ്പതികൾ സംഭാവന നൽകി.സി പി എം മുളന്തുരുത്തി ലോക്കൽ കമ്മറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ വില്ലേജ് പ്രസിഡന്റുമായ പള്ളിത്താഴം കോലഞ്ചേരിൽ ബിനു കെ ബേബിയുടെയും നിഷ ബിനുവിന്റെയും മകൻ ബിച്ചു കെ ബേബിയും ഇടുക്കി രാജ് പുരം ചാത്തം കുന്നത്ത് സെബാസ്റ്റ്യന്റെയും മേരിയുടെയും മകൾ ക്രിസ്റ്റിയും തമ്മിലുള്ള വിവാഹ വേദിയാണ് ഇതിനു സാഷ്യം വഹിച്ചത്. തൃപൂണിത്തുറ പിപ്പിൾസ് അർബൻ ബാങ്ക് ചെയർമാനും സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ടി സി ഷിബു സഹായം ഏറ്റുവാങ്ങി. കനിവ് പാലിയേറ്റീവ് മുളന്തുരുത്തി മേഖല കമ്മറ്റി സെക്രട്ടറി പി എൻ പുരുഷോത്തമൻ രക്ഷാധികാരി പി ഡി രമേശൻ , പ്രസിഡന്റ് ഏ ഒ പീറ്റർ മുളന്തുരുത്തി മരത്തോ മൻ കത്രീഡൽവികാരി ഫാദർ : പൗലോസ് ചാത്തോത്ത് ,കെ എ ജോഷി, ടി എസ് ഗഗാറിൻ, ബിനു കെ ബേബി, കെ പി പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

Prev Post

മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ, (98 ) നിര്യാതനായി.

Next Post

സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല: സമർബൻ മാളിൽ റീത്തു വച്ചു പ്രതിഷേധിച്ചു.

post-bars