ഫിസിയോതെറാപ്പി യുണീറ്റിന് സഹായം.
പിറവം : കൂത്താട്ടുകുളം ഏരിയ കനിവ് പെയ്ൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ അഞ്ചൽപ്പെട്ടിയിലെ സൗജന്യ ഫിസിയോതെറാപ്പി യുണീറ്റിന് സഹായഹസ്തവുമായി അഞ്ചൽപ്പെട്ടി സൗഹാർദ്ദ കുടുംബ യൂണിറ്റ്. യൂണിറ്റ് സമാഹരിച്ച തുകക്കുള്ള വിവിധ തെറാപ്പി ഉപകരണങ്ങൾ നൽകുന്നു. യൂണീറ്റ് പ്രസിഡൻ്റ് അനന്തു സന്തോഷ്, സെക്രട്ടറി ആനന്ദ് ബാലചന്ദ്രൻ, അദ്വൈദ് രാജീവ് ചേർന്ന് കൈമാറി. കനിവ് ട്രഷറർ ബേബി ജോസഫ്, തെറാപ്പിസ്റ്റ് എൻ എം മീനു, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കെ പി രതീശൻ, പി ആർ മോഹൻദാസ് ,കെ എ രാജീവ്, സിന്ദു ജോർജ്, കെ കെ വാസു, എന്നിവർ സംസാരിച്ചു.