Back To Top

April 20, 2024

ലോകസഭ ഇലക്ഷന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്ത് സിആർപിഎഫും , പോലീസും സംയുക്തമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തി

കൂത്താട്ടുകുളം : ലോകസഭ ഇലക്ഷന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്ത് സിആർപിഎഫും , പോലീസും സംയുക്തമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടന്ന മാർച്ച് രാമപുരം കവലയിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി ടാക്സി സ്റ്റാൻഡിനു സമീപം സമാപിച്ചു.

 

 

നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. സി.ആർ.പി.എഫ് സി-97 ബറ്റാലിയൻ കമാണ്ടൻറ് ജാക്വിൻ സെനോ, കൂത്താട്ടുകുളം സ്റ്റേഷനിൽ ഇൻസ്പക്ടർ വിൻസൺ ജോസഫ്, സബ് ഇൻസ്പെക്ടർ പി ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാർച്ചുണ്ടാകും.

 

ഫോട്ടോ : ലോകസഭ ഇലക്ഷന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്ത് സിആർപിഎഫും , പോലീസും സംയുക്തമായി നടത്തിയ റൂട്ട് മാർച്ച്.

Prev Post

കർഷകർക്ക് നേരെ കെ എസ് ഇ ബി ജീവനക്കാരുടെ ക്രൂരത

Next Post

ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ അഗ്നിശമനസേന വാരാചരണം സമാപിച്ചു.

post-bars