Back To Top

August 20, 2024

വയനാടിനൊരു കാരുണ്യ സ്പർശമായി ജീവകാരുണ്യയാത്ര നടത്തി

 

പിറവം : വയനാട് ദുരന്തത്തിന് ഇരയായവർക്ക് സഹായമെത്തിക്കുവാനായി ഓട്ടോ റിക്ഷഡ്രൈവേഴ്സ് അസ്സോസ്സിയേഷൻ ( സി.ഐ.ടി.യു.) മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യയാത്ര നടത്തി. മുളന്തുരുത്തി പള്ളിത്താഴത്ത് നടന്ന ചടങ്ങിൽ സി. പി. ഐ. എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി.രമേശൻ യാത്ര ഉദ്ഘാടനം ചെയ്തു. അസ്സോസ്സിയേഷൻ മേഖല പ്രസിഡന്റ് എം.എൻ. കിഷോർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ബെന്നി പി.എൻ. പുരുഷോത്തമൻ, കെ. എ. ജോഷി, ലിജോ ജോർജ്, വി.കെ. വേണു, ശ്രുതി മനോജ് എന്നിവർ പ്രസംഗിച്ചു. മുപ്പതോളം ഓട്ടോ റിക്ഷകൾ സവാരി നടത്തി ശേഖരിക്കുന്ന പണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കും.

 

Prev Post

ഓണക്കൂർ തെക്കേപറമ്പിൽ വി.കെ വാസു ആചാരി (95) നിര്യാതനായി

Next Post

താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ സംഘർഷമുണ്ടാക്കിയ സംഭവത്തില്‍ മൂന്നു യുവാക്കള്‍ക്കെതിരെ കേസെടുത്തു.

post-bars