Back To Top

January 6, 2024

പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തി.

തിരുമാറാടി : പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തി. വാളിയപ്പാടം തോട്ടിൽ വെള്ളം കുറഞ്ഞതോടെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കാതെ തിരുമാറാടി പഞ്ചായത്തിലെ നെൽ കർഷകർ ദുരിതത്തിലായിരുന്നു.

വേനൽ കടുക്കുമ്പോൾ

മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാലിലൂടെ വരുന്ന വെള്ളമാണ് കിഴക്കൻ മേഖലയ്ക്ക് പ്രതീക്ഷ. എല്ലാവർഷവും ജനുവരി ആദ്യവരം വെള്ളം എത്തേണ്ടതാണ്. ഇത്തവണ കനാലിൽ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണത്താൽ വെള്ളം വിട്ടിരുന്നില്ല ഡിസംബർ, നവംബർ മാസം തീർക്കേണ്ട അറ്റകുറ്റപ്പണികൾ വൈകിയതാണ് കാരണം. കനാൽ വെള്ളം എത്തി തുടങ്ങിയതോടെ കിണറുകളിലും വെള്ളം ലഭ്യമായിത്തുടങ്ങും നല്ലൊരു ശതമാനം ജല ക്ഷാമത്തിന് ഇതിലൂടെ പരിഹാരമാകും. മേഖലയിലെ കുടിവെള്ളക്ഷാമവും കർഷകരുടെ ദുരിതവും ചൂണ്ടിക്കാട്ടി തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സന്ധ്യാമോൾ പ്രകാശിന്റെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിരുന്നു.

 

ഫോട്ടോ : തിരുമാറാടി പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തി.

Prev Post

റോഡിലെ കുഴികൾ അടച്ച് വലമ്പൂർ പള്ളിയിലെ യൂത്ത് അസ്സോസ്സിയേഷൻ

Next Post

മണീട് ഗ്രാമപഞ്ചായത്ത് ദീപം പുനരധിവാസ പദ്ധതി സമർപ്പണവും താക്കോൽ ദാനവും നടത്തി.    …

post-bars