ഹസ്ത മുദ്രകൾ കൊണ്ട് വിസ്മയിപ്പിച്ച് അനുലക്ഷ്മി
പിറവം: കടുത്ത പനിയും ചർദ്ധിലും അവഗണിച്ച് സ്റ്റേജിൽ കയറിയ അനു ലക്ഷ്മി മധുവിന് ഹൈസ്‌കൂൾ വിഭാഗം നങ്യാർ കൂത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. കോതമംഗലം ഉപജില്ലയിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അനു ലക്ഷ്മി. കാളിയമർദ്ധനം ആണ് അരങ്ങിൽ അവതരിപ്പിച്ചത്. ഹസ്ത മുദ്രകളിലൂടെ കഥ പറഞ്ഞ് നിറഞ്ഞാടിയ അനുവിന്റെ ഗുരു കലാമണ്ഡലം പ്രവിത പ്രഹ്ളാദ് ആണ്.