ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
കോലഞ്ചേരി: എൻ.എസ്.എസ് ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി പാങ്കോട് ശിവ സുബ്രഹ്മണ്യ വിലാസം കരയോഗം വിശേഷാൽ പൊതുയോഗവും ബോധവൽക്കരണ ക്ലാസും നടത്തി. മേഖല കൺവീനർ മണിയപ്പൻ ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി മെഡിക്കൽ കോളജ് പ്രൊജക്റ്റ് ഡയറക്ടറും ചീഫ് ട്രെയിനറുമായ ഫ്രാൻസിസ് മൂത്തേടൻ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം പ്രസിഡൻ്റ് കെ.ജി. മണി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജ സന്തോഷ്, താലൂക്ക് പ്രതിനിധി ബിന്ദു മണി, വനിതാസമാജം പ്രസിഡൻ്റ് കോമളം ഉണ്ണിക്കൃഷ്ണൻ, ഹരിത ഹരിദാസ്, വൈസ് പ്രസിഡൻ്റ് പി. ശ്രീകുമാർ,
എന്നിവർ പ്രസംഗിച്ചു. ലഹരി വിമുക്തപ്രതിജ്ഞയും നടത്തി.
വിമുക്തപ്രതിജ്ഞയും