എംസി റോഡിൽ വീണ്ടും വാഹനാപകടം. പിക്കപ്പ് ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
കൂത്താട്ടുകുളം : എംസി റോഡിൽ വീണ്ടും വാഹനാപകടം. പിക്കപ്പ് ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. അമ്പലംകുന്ന് കാപ്പിൽ മോളി തങ്കച്ചനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9 30 യാണ് അപകടം. അമ്പലംകുന്ന് ഭാരത് പെട്രോളിയം പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ച് ഇറങ്ങി വരികയായിരുന്ന സ്കൂട്ടറിൽ പിക്കപ്പ് ജീപ്പ് ഇടുകയായിരുന്നു. കൂത്താട്ടുകുളം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് പിന്നോട്ട് എടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ മോളിയെ തെള്ളകം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.
ഫോട്ടോ : അപകടത്തിൽപ്പെട്ട വാഹനങ്ങൾ.