Back To Top

June 14, 2024

അങ്കണവാടിയ്ക്ക് സംരക്ഷണമതിൽ ഇല്ല; അപകടാവസ്ഥയിലായി കുട്ടികൾ .

 

 

പിറവം : സംരക്ഷണമതിൽ ഇല്ലാത്തതിനാൽ പാമ്പാക്കുട പഞ്ചായത്ത് 5-ാം വാർഡ് അങ്കണവാടിയിൽ അപകടം പതിയിരിക്കുന്നു. അഞ്ചെൽപെട്ടി-മൂവാറ്റുപുഴ റോഡിൽ ഗവ.കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമീപത്താണ് അങ്കണവാടി സ്‌ഥിതി ചെയ്യുന്നത്. റോഡിനോട് ചേർന്നു സംരക്ഷണ മതിൽ ഉണ്ടെങ്കിലും തെക്കുഭാഗത്തു മതിൽ ഇല്ലാത്തത് ആണ് പ്രതിസന്ധി. ഈ ഭാഗത്തു സ്വകാര്യ വ്യക്‌തിയുടെ മത്സ്യകുളം ഉള്ളതിനാൽ ഒഴിവു സമയത്തു കുട്ടികൾ കുളത്തിനരികിലേക്ക് ഓടി എത്തുന്നതും ആശങ്ക ഉണ്ടാക്കുന്നു. കൂടാതെ അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണെന്ന് പരാതിയുണ്ട്. മുറികൾക്കുള്ളിലെ വയറിങിന് ഗുരുതരമായ തകരാർ ഉണ്ട്. അശാസ്ത്രീയമായ വൈദ്യുതി വിതരണ സംവിധാനങ്ങളാണ് ഉള്ളത്. ഇത് മൂലം കുട്ടികൾ കേബിളുകളിൽ കയറി പിടിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു.

അങ്കണവാടിക്കു മുന്നിൽ റോഡിൽ സീബ്രാ ലൈൻ ഇല്ലാത്തതിനാൽ കുട്ടികൾക റോഡു കുറുകെ കടക്കുന്നതും ബുദ്ധമുട്ടനുഭവിക്കുന്നണ്ട് .ഉന്നത നിലവാരത്തിലുള്ള റോഡിലൂടെ ബസുകളും ടോറസ് ലോറികളും ഉൾപ്പടെ വേഗതയിലാണു കടന്നു പോകുന്നത്. അപകടാവസ്‌ഥ പരിഹരിക്കുന്നതിന് അധികൃതർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

.

Prev Post

കേരള മൺപാത്ര നിർമ്മാണ സമുദായ സഭ – വിദ്യാഭ്യാസ അവാർഡ് ദാനവും ,…

Next Post

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്…

post-bars