നിയന്ത്രണം വിട്ട ലോറി വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം.
തിരുമാറാടി : നിയന്ത്രണം വിട്ട ലോറി വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം. കൂത്താട്ടുകുളം നടക്കാവ് ഹൈവേയിൽ ഇന്നലെ രാവിലെ നാലിനാണ് സംഭവം. പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചു കയറി റോഡ് അരികിലെ വൈദ്യുതി പോസ്റ്റും പനച്ചിപ്പീടികയിൽ സുകുമാരൻ്റെ വർക്ക് വർഷോപ്പും ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
അപകടത്തിൽ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഫോട്ടോ : അപകടത്തിൽപ്പെട്ട വാഹനം .