ആൾ താമസമിലാത്ത പുരയിടത്തിൽ പഴകിയ മൃതദേഹം കണ്ടെത്തി.
പിറവം: മണീടിൽ ആൾ താമസമിലാത്ത പുരയിടത്തിലെ ഒഴിഞ്ഞ വീട്ടിൽ പഴകിയ മൃതദേഹം കണ്ടെത്തി. ഒമ്പതാം വാർഡിലെ പാമ്പ്ര പൂമുള്ളിൽ ഭാഗത്ത് ആൾ താമസമില്ലാത്ത പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നാഴ്‌ചയോളം പഴക്കമുള്ള മൃതദേഹം, മുളന്തുരുത്തി വേഴപ്പറമ്പ് പൈനുങ്കൽപ്പാറ മണ്ണാത്തറയിൽ കുട്ടപ്പ (56) ൻ്റെതാണെന്ന് സഹോദരിയുടെ മകനും സമീപവാസികളും തിരിച്ചറിഞ്ഞു. കൂലിപ്പണി ചെയ്‌തു കഴിഞ്ഞിരുന്ന കുട്ടപ്പൻ പൂമുള്ളിൽ ചീനിക്കുഴിയിൽ വീട്ടുകാരുടെ പുരയിടത്തിലെ പഴയ ഔട്ട് ഹൗസിൽ തങ്ങാറുണ്ട്. കുട്ടപ്പനെ തിങ്കളാഴ്‌ച രാവിലെ പണിക്ക് വിളിക്കാനെത്തിയവരാണ് പുരയിടത്തിൽ കിണറിനടുത്ത് പഴകിയ മൃതദേഹം കണ്ടത്.
പിറവം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.