പീഡനത്തിനിരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിക്ക് നീതി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് സായാഹ്ന ധർണ്ണ നടത്തി.
കൂത്താട്ടുകുളം : വണ്ടിപെരിയാറിൽ അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിക്ക് നീതി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി ജോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറിമാരായ പി.സി. ഭാസ്കരൻ, ബോബി അച്യുതൻ, ബോബൻ വർഗീസ്, ബേബി തോമസ്, ജിജോ ടി ബേബി, മാർക്കോസ് ഉലഹന്നാൻ, ജിനേഷ് വന്നിലം, എ.ജെ.കാർത്തിക്, കെൻ കെ. മാത്യു, വിൽസൺ ആത്താനി, കെ.എം.യാകോബ്, അജു ചെറിയാൻ, അനീഷ് ജോസഫ്, മനു മാത്യു, സാജു, തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ്ണ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി ജോസ് ഉദ്ഘാടനം ചെയ്യുന്നു.