എംസി റോഡിൽ വടക്കൻ പാലക്കുഴയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് അപകടം.
പാലക്കുഴ : എംസി റോഡിൽ വടക്കൻ പാലക്കുഴയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ
മതിലിൽ ഇടിച്ച് അപകടം.
മൂന്ന് പേർക്ക് പരിക്ക്.
പത്തനംതിട്ട മനയത്ത് വീട്ടിൽ കൗസല്യ സുഭാഷ് (70), ഹർഷ (36),
അതിരുങ്കൽ ജയവിലാസത്തിൽ ടി.വി.ജയൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത് വടക്കൻ പാലക്കുഴ ഒലിയാംകുന്ന്
ബാബുവിന്റെ വീടിൻറെ മതിലിലേക്കാണ് കാർ ഇടിച്ച് കയറിയത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽ പെട്ടത്.
ഡ്രൈവർ ഉറങ്ങിയതാണ്
അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോട്ടോ : അപകടത്തിൽപ്പെട്ട വാഹനം.