മുത്തോലപുരത്തെ അലുമിനിയം കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി
ഇലഞ്ഞി : മുത്തോലപുരത്ത് പ്രവർത്തിക്കുന്ന ഗ്യാലക്സി അലുമിനിയം കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട ഇലഞ്ഞി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. മലിനീകരണ നിയന്ത്രണ ബോർഡിൻറെ എൻവിയോൺമെൻറ് എൻജിനീയർ കഴിഞ്ഞദിവസം മുത്തോലപുരത്തെ അലുമിനിയം ഫാക്ടറിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ പഞ്ചായത്തിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടിയിരിക്കുന്ന 12 ന്യൂനതകളുടെ അടിസ്ഥാനത്തിൽ
കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണ് അറിയിപ്പ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി ഇന്നലെ വൈകുന്നേരം 6 നു കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്റ്റോപ്പ് മെമ്മോ നോട്ടീസ് കമ്പനി അധികൃതർക്ക് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് എം.പി.ജോസഫ് എന്നിവർ അറിയിച്ചു.