ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കടുത്തുരുത്തി – പിറവം റോഡില്‍ സ്ഥാപിക്കാനുള്ള 400 എംഎം ഡിഐ പൈപ്പുകള്‍ കടുത്തുരുത്തിയിലെത്തി.
കടുത്തുരുത്തി: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കടുത്തുരുത്തി – പിറവം റോഡില്‍ സ്ഥാപിക്കാനുള്ള 400 എംഎം ഡിഐ പൈപ്പുകള്‍ കടുത്തുരുത്തിയിലെത്തി. കടുത്തുരുത്തി – പെരുവ റോഡില്‍ റീ ടാറിംഗ് ചെയ്യാതെ മാസങ്ങളായി കാത്തിരിക്കേണ്ടി വന്നത് കുടിവെള്ളത്തിനായുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു.
വാട്ടര്‍ അഥോറിറ്റിയില്‍ നാലു വര്‍ഷമായി മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചത് ആറു മാസം മുമ്ബാണെന്ന് മോൻസ് ജോസഫ് എംഎല്‍എ പറഞ്ഞു. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടുത്തുരുത്തി – പിറവം റോഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്ത് നവീകരിക്കാനുള്ള പ്രവൃത്തി ആരംഭിക്കാനിരിക്കുന്ന സന്ദര്‍ഭത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചത്. ഇതു പരിഗണിക്കാതെ റോഡ് ടാറിംഗ് നടപ്പാക്കിയാല്‍ പിന്നീട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി ടാറിട്ട റോഡ് ഉടനെ വെട്ടിപ്പൊളിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. ഇതു പ്രതിഷേധത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് ടാറിംഗ് മാറ്റിവച്ചത്. വലിയ പൈപ്പുകള്‍ കല്ക്കട്ടയില്നിന്നാണ് എത്തിയത്. ആദ്യലോഡ് 400 എംഎം ഡിഐ പൈപ്പുകള്‍ സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ണമായും എത്തിച്ചേരുമെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്തുരുത്തി – പെരുവ റോഡില്‍ അറുനൂറ്റിമംഗലം മുതല്‍ അലരി വരെയാണ് വലിയ പൈപ്പുകള്‍ സ്ഥാപിക്കാനുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ പണി ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായി എംഎല്‍എ പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ണമായും എത്തിച്ചേരുമെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്തുരുത്തി – പെരുവ റോഡില്‍ അറുനൂറ്റിമംഗലം മുതല്‍ അലരി വരെയാണ് വലിയ പൈപ്പുകള്‍ സ്ഥാപിക്കാനുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ പണി ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായി എംഎല്‍എ പറഞ്ഞു.
കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലംവരെ സ്ഥാപിക്കാനുള്ള ജലവിതരണ പൈപ്പുകള്‍ ഇതോടൊപ്പം സ്ഥാപിക്കും. രണ്ട് പണികളും ഒരേ സമയത്ത് നടപ്പാക്കി പരമാവധി വേഗത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തീകരിക്കും.
പണി പൂര്‍ത്തീകരിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുന്ന സാഹചര്യത്തില്‍ റോഡിലെ കുഴിയടയ്ക്കാനും മെയിന്‍ റോഡ് സഞ്ചാരയോഗ്യമാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.