Back To Top

May 24, 2025

മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ റോഡിലെ ഹമ്പ് ; അപകടം പതിവാകുന്നു

 

പിറവം : ചൂണ്ടി രാമമംഗലം റോഡിൽ രാമമംഗലം ഹൈസ്കൂളിന് മുൻപിൽ സൂചന ബോർഡില്ലാതെ അപരിഷ്കൃതമായി സ്ഥാപിച്ച ഹമ്പിൽ ചാടി അപകടം പതിവാകുന്നു. വലിയ വാഹനങ്ങൾ ഉൾപ്പടെ ചെറു വാഹനങ്ങളും ഹമ്പിൽ ചാടി നിയന്ത്രണം നഷ്ടമാകുന്നതായി പരാതി ഉണ്ട്. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി കുഴികൾ അടച്ചപ്പോൾ ഇവിടത്തെ സീബ്ര ലൈനുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഇല്ലാതായതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ആഴ്ച ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് റോഡിന്നു സമീപത്തുള്ള ഓടയിൽ വീണു സാരമായ യാത്രക്കാരന് പരിക്ക് ഏറ്റിരുന്നു. എഴുനൂറിലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് മുമ്പിലാണ് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന്നായി ഹമ്പ് സ്ഥാപിച്ചിരിക്കുന്നത്. അപകടം പതിവായതോടെ സ്കൂളിലെ സൂരക്ഷിത് മാർഗ് ക്ലബ്ബ് അംഗങ്ങളുടെയും, പിടിഎ യുടെയും നേതൃത്വത്തിൽ ഇരുവശങ്ങളിലും താൽക്കാലിക മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിന് മുൻപ് അധികൃതർ അടിയന്തിരമായി ശ്വാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് സ്കൂൾ മാനേജർ അജിത് കല്ലൂർ, പ്രധാന അധ്യാപിക സിന്ധു പീറ്റർ, പി.ടി.എ പ്രസിഡൻറ് രതീഷ് കലാനിലയം, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോൺ, സ്മിനു ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന സുരക്ഷിത് മാർഗ് ക്ലബ് അംഗങ്ങൾ ആവശ്യപ്പെടുന്നത്.

 

ചിത്രം : ചൂണ്ടി രാമമംഗലം റോഡിൽ രാമമംഗലം ഹൈസ്കൂളിന് മുൻപിൽ സൂചന ബോർഡില്ലാതെ സ്ഥാപിച്ച ഹമ്പ്.

 

Prev Post

ത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി

post-bars