Back To Top

May 22, 2025

അപകടമേഖലയായി ദേവീപ്പടി – ആറ്റുതീരം റോഡ് കവല

 

 

പിറവം: പിറവം – എറണാകുളം റോഡിൽ ദേവിപ്പടിക്കടുത്ത് ആറ്റുതീരം റോഡ് കവല അപകടമേഖലയായി.

ആറ്റുതീരം റോഡിൽനിന്ന് വരുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഈ ഭാഗം കടന്നുകിട്ടാൻ വലിയ പ്രയാസമാണ്. മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകു ളമടക്കമുള്ള പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് പിറവത്തേക്ക് വരുന്ന വാഹനങ്ങൾക്ക് ഇവിടെയെ ത്തുമ്പോൾ വേഗം വളരെ കൂടുതലാണ്.

 

ഉൾപ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വന്നുകയറുന്ന കവലയായിട്ടും വേഗം നിയന്ത്രിക്കാൻ യാതൊരു മുന്നറിയിപ്പുകളും ഈ ഭാഗത്തില്ലാത്തതാണ് അപകടത്തിനിടയാക്കുന്നത്. പിറവം ടൗണിൽ നിന്ന് മുളന്തുരുത്തി ഭാഗത്തേക്കുള്ള വാഹനങ്ങൾ താരതമ്യേന കുറഞ്ഞ വേഗത്തിലാ യിരിക്കുമെങ്കിലും ആറ്റുതീരം റോഡ് കവലയിൽ അപകടസാധ്യത ഏറെയാണ്.

കോട്ടപ്പുറമടക്കമുള്ള

പ്രദേശങ്ങളിൽനിന്ന് ടൗണിലേക്ക് വാഹനങ്ങൾ വരുന്നത് ആറ്റു തീരം റോഡ് വഴിയാണ്. ഇതിലൂടെ വരുന്ന വാഹനങ്ങൾക്ക് പടിഞ്ഞാറുനിന്നും കിഴക്കു നിന്നും വരുന്ന വാഹനങ്ങളെ നല്ലരീതിയിൽ കാണാനാകാ ത്തവിധം എന്തെങ്കിലും തടസ്സം റോഡിൽ എപ്പോഴുമുണ്ടായിരിക്കും. ഇതാണ് അപകടത്തിനിടയാക്കുന്നത്.

അനിയന്ത്രിതമായ

വേഗമാണ് മറ്റൊരു പ്രശ്നം. കവലയോട് ചേർന്ന് അപകടമേഖലയാണെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളൊന്നുമില്ല.

വേഗം നിയന്ത്രിക്കുന്നതിനുതകുന്ന മുന്നറിയിപ്പുകളുമില്ല.

 

കഴിഞ്ഞ ദിവസം രാത്രിയും കവലയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

ആറ്റുതീരം റോഡ് കവലയിൽ വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്ഥലവാസികൾ പൊതുമരാമത്ത് വകുപ്പിന് പലവട്ടം പരാതി നൽകിയിട്ടുണ്ട്.

കവലയിൽ മുന്നറിയിപ്പ് ബോർഡുകളും വേഗം നിയന്ത്രിക്കുന്ന തിനുള്ള സംവിധാനവും ഏർപ്പെടുത്തണമെന്ന് നഗരസഭാ കൗൺസിൽ യോഗവും ആവശ്യപ്പെട്ടു.

 

ചിത്രം: അപകടം പതിയിരിക്കുന്ന പിറവം ദേവീപ്പടി – ആറ്റുതീരം റോഡ് കവലയിൽ ജല അതോറിറ്റി പൊട്ടിയ പൈപ്പ് മാറ്റിയപ്പേൾ രൂപപ്പെട്ട കുഴി അടയ്ക്കുന്നു

Prev Post

കേരള കോൺഗ്രസ്സ് എം. ഭവന സന്ദർശനം നടത്തി

post-bars