Back To Top

July 7, 2024

കൂത്താട്ടുകുളം – ഇടയാർ റോഡിൽ ജലവിതരണ പൈപ്പിന് മുകളിൽ വാഹനം കയറി അപകടം.

കൂത്താട്ടുകുളം : കൂത്താട്ടുകുളം – ഇടയാർ റോഡിൽ ജലവിതരണ പൈപ്പിന് മുകളിൽ വാഹനം കയറി അപകടം. വളപ്പ് എരുമക്കുളത്തിന് സമീപം റോഡ് അരികിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ ജലവിചരണ പൈപ്പ് മുകളിലൂടെ കയറിയ വാഹനം

നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

 

ഇന്നലെ വൈകുന്നേരം 5.30 ആണ് സംഭവം ഉണ്ടായത്. പിറവം ഭാഗത്തുനിന്ന് എത്തിയ വാഹനം പൈപ്പ് ലൈനിന്റെ മൂളിലൂടെ കയറി

പൈപ്പ് ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് കാലുകളിൽ ഇടിച്ച് നിയന്ത്രണം തെറ്റി തലകീഴായി സമീപത്തു കൂടി വരികയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് മറയുകയായിരുന്നു.

അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ല.

 

കൂത്താട്ടുകുളം പോലീസും ഫയർ ആൻഡ് റെസ്ക്യൂസേനയും സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.

കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ശ്യാം മോഹൻ, അനൂപ് കൃഷ്ണ, പ്രശാന്ത് കുമാർ, ജോസ്, ദീപക്, ബേബി, ശ്രീനി എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

 

ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമായി മാറുകയാണ്.

ഏതാനും മാസങ്ങൾക്കു മുമ്പ് ഈ ഭാഗത്ത് മറ്റൊരു വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. റോഡിനോട് ചേർന്ന് ജലവിതരണ പൈപ്പിന് മുകളിൽ കോൺക്രീറ്റ് കാലുകൾ ഉറപ്പിച്ചിരിക്കുന്നതാണ് അപകടകാരണം ആകുന്നത്.

 

റോഡിന്റെ വശങ്ങൾ കാട് കയറിയതോടെ കോൺക്രീറ്റ് കാലുകൾ പുല്ലും മൂടിയ നിലയിലാണ് ഉള്ളത്. ഇത് ശ്രദ്ധയിൽപ്പെടാതെ വാഹനം സൈഡിലേക്ക് ഒതുക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. അപകടകരമായ തുടരുന്ന കോൺക്രീറ്റ് കാലുകൾ

അടിയന്തരമായി നീക്കം ചെയ്യണമെന്നും വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും തീരുമാനം ഉണ്ടാകുന്നത് വരെ റോഡരികിലെ

കാട് വെട്ടി വൃത്തിയാക്കി. കോൺക്രീറ്റ് കാലുകൾക്ക് മുകളിൽ

പെയിന്റ് ചെയ്ത് സുരക്ഷിതമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

 

റോഡരികിൽ അപകടം സൃഷ്ടിക്കുന്ന തരത്തിൽ ഉയർന്നു നിൽക്കുന്ന ജലവിചരണ പൈപ്പ് സുരക്ഷിതമായി പുനസ്ഥാപിക്കാൻ വാട്ടർ അതോറിറ്റി അധികൃതരോട്

ഉടൻ ആവശ്യപ്പെടുമെന്ന് നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പറഞ്ഞു.

 

ഫോട്ടോ : കൂത്താട്ടുകുളം ഇടയാർ റോഡിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ.

Prev Post

മഴുവന്നൂരിൽ കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

Next Post

മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്സിയിലെ പാലിയേറ്റീവ് കെയർ…

post-bars