ആം ആദ്മി പാർട്ടി പിറവം മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.
പിറവം : ആം ആദ്മി പാർട്ടി പിറവം മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം പിറവം മാർക്കറ്റ് റോഡിൽ റൂറൽ കോ ഓപ്പറേറ്റീവ് സഹകരണ ബാങ്കിന് സമീപം പാർട്ടി സീനിയർ വോളണ്ടിയർ വർഗീസ് നാരേകാട്ട് ( റിട്ട . കെ.എസ്,ഇ,ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ) നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി എം മത്തായി അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി സുജിത്ത് സുകുമാരൻ ,മുതിർന്ന നേതാവ് സാജു പോൾ, മണ്ഡലം പ്രസിഡന്റ് മാരായ കെ. എം. പീറ്റർ,എൽദോസ്,ജിജോ, അഡ്വക്കേറ്റ് ബിജു,ഡേവിസ്, രവീന്ദ്രൻ, ബിനോയ്, ജോഷി, ചാക്കപ്പൻ, സാജു വർഗീസ്, ഇ .വൈ .തങ്കച്ചൻ,സെലിൻ ജോൺസൺ,വിനു വർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പാലിറ്റി പ്രസിഡണ്ട് ബേബിച്ചൻ തോമസ് സ്വാഗതവും മണ്ഡലം സെക്രട്ടറി ബീതു വർഗീസ് നന്ദിയും രേഖപ്പെടുത്തി .