വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പിറവം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് കുരീക്കാട് മലയിൽ വർഗീസിന്റെയും ചിന്നമ്മയുടെയും മകൻ എൽദോ (21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഓണക്കൂർ മലങ്കര കത്തോലിക്കാ പള്ളിയ്ക്ക് സമീപം വളവിൽ എൽദോ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. പാമ്പാക്കുടയിലെ കാർ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന എൽദോ രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ എൽദോയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാത്രി 7.30 ഓടെ മരണപെട്ടു. സഹോദരിമാർ: അനു, അനീറ്റ.