മണ്ണത്തൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
തിരുമാറാടി: മണ്ണത്തൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരുമാറാടി ലക്ഷംവീട് കോളനിയില്‍ തേക്കുംകുടിയില്‍ സാജുവിന്‍റെ മകൻ ലെവിൻ സജു(22) ആണ് മരിച്ചത്.വാളിയപ്പാടം മണ്ണത്തൂര്‍ റോഡില്‍ കുരിശിനു സമീപം ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം നടന്നത്. മണ്ണത്തൂരിലെ കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ലെവിൻ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.