ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോലഞ്ചേരി: പാങ്കോടിന് സമീപം കൂരാച്ചി വളവിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴന്തോട്ടം എണ്ണശേരിൽ പരേതനായ ബോസ് എബ്രാഹാമിൻ്റെ മകൻ ബിനോ ബോസ് (30) ആണ് മരിച്ചത്. കഴിഞ്ഞ് മുപ്പതാം തീയതി രാത്രി 11 ഓടെയായിരുന്നു അപകടം. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായിരുന്നു. മാതാവ്: ബീന റ്റി.ഡി. (നഴ്സിങ് സൂപ്രണ്ട് ആലുവ ജില്ലാ ആശുപത്രി) പഴന്തോട്ടം തട്ടാറയിൽ കുടുംബാംഗമാണ്. സഹോദരൻ: ബേസിൽ ബോസ് (കാനഡ).
….. ഫോട്ടോ അടിക്കുറിപ്പ്…..
ബിനോ ബോസ് (30)