ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടെന്പോ ട്രാവലറും ഇന്നോവ കാറും കൂട്ടിയിടിച്ചു
കൂത്താട്ടുകുളം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടെന്പോ ട്രാവലറും ഇന്നോവ കാറും കൂട്ടിയിടിച്ചു. യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എംസി റോഡില്‍ കരിന്പനയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഈറോഡില്‍ നിന്നും ശബരിമലയ്ക്ക് പോവുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെന്പോ ട്രാവലറില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.
ടെന്പോ ട്രാവലറിലെ 11 തീര്‍ഥാടകരും കാര്‍ ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആരക്കുഴ സ്വദേശിയുടെയാണ് അപകടത്തില്‍പ്പെട്ട കാര്‍. അപകടത്തെ തുടര്‍ന്ന് എംസി റോഡിലെ ഗതാഗതം തടസപ്പെട്ടിരുന്നു. ക്രെയിൻ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.