Back To Top

April 8, 2025

നീന്തലാണ് ലഹരി”എന്ന പേരിൽ നീന്തൽ പ്രദർശനവും, ഫസ്റ്റ് എയ്ഡ് ക്യാമ്പും സംഘടിപ്പിച്ചു. 

 

പിറവം: പിറവത്ത് വേനൽക്കാല നീന്തൽ പരിശീലന ക്യാമ്പിന് മുവാറ്റുപുഴയാറ്റിൽ തുടക്കമായി. പിറവം പാലത്തിന് സമീപമുള്ള ടൗൺ അക്വാട്ടിക് ക്ലബിൻ്റേയും, പിറവം റിവർവാലി റോട്ടറി ക്ലബിൻ്റേയും, ചേലമ്പ്ര സ്വിംഫിൻ സ്വിമ്മിംഗ് അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ “നീന്തലാണ് ലഹരി”എന്ന പേരിൽ നീന്തൽ പ്രദർശനവും, ഫസ്റ്റ് എയ്ഡ് ക്യാമ്പും സംഘടിപ്പിച്ചു.

നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം ഉദ്ഘാടനം ചെയ്തു. ഫയർ സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഫുൽ നീന്തൽ പ്രദർശനം

ഫ്ലാഗ് ഓഫ് ചെയ്തു. മുൻ നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, മുൻ കൗൺസിലർ സോജൻ ജോർജ്, ടൗൺ അക്വാട്ടിക്

പരിശീലകൻ ജയിംസ് ഓണശേരിൽ, ഡോ. ജേക്കബ് വർഗീസ്,

സ്വിംഫിൻ അക്കാദമി ഹെഡ് കോച്ച് ആഷിർ ചെള്ളൂപ്പാടം, റോട്ടറി നാഷണൽ കോർഡിനേറ്റർ ഡോ.എ.സി. പീറ്റർ, റോട്ടറി പ്രസിഡൻ്റ് എൽദോസ് ടി. പോൾ, ഷാജു മണ്ടോത്തിപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പുഴയിലെ ഒഴുക്കിനെതിരേയും, സ്വിമ്മിംഗ് പൂളിലും നീന്തൽ താരം ജെയിംസ് ഓണശ്ശേരിയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. നീന്തലിന് പുറമെ ജലശയനം, കയാക്കിങ് എന്നിവയ്ക്കും പരിശീലനം നൽകുന്നു. അഞ്ചുവയസ്സ് മുതലുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഇവിടെ നിന്നും പരിശീലനം ലഭിക്കുന്നതാണ്. പെൺകുട്ടികൾക്ക് ലേഡീസ് കോച്ച് ഉണ്ടായിരിക്കുന്നതാണ്.

 

ചിത്രം : “നീന്തലാണ് ലഹരി”എന്ന പേരിൽ പിറവത്ത്‌ സംഘടിപ്പിച്ച നീന്തൽ പരിശീലന പരിപാടി ഫയർ സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഫുൽ

ഫ്ലാഗ് ഓഫ് ചെയ്യുന്നു

.

Prev Post

പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു യു.ഡി.എഫ്. രാപ്പകൽ സമരം നടത്തി.

Next Post

കെ.എസ്.എസ്.പി.യു വിളംബര ജാഥ

post-bars