Back To Top

November 17, 2023

നവകേരള സദസ്  പിറവത്ത് അവലോകന യോഗം നടന്നു

 

പിറവം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലതല നവകേരള സദസ് അവലോകന യോഗം പിറവത്ത് നടന്നു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ എം ജെ ജേക്കബ് അധ്യക്ഷനായി.കളക്ടർ എൻ എസ് കെ ഉമേഷ്,സംഘാടക സമിതി കൺവീനർ ആർഡിഒ പി എൻ അനി, ജോയിൻ്റ് കൺവീനർ പി ബി രതീഷ്,സഗരസഭ അധ്യക്ഷമാരായ ഏലിയാമ്മ ഫിലിപ്പ്, വിജയ ശിവൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ,എം ആർ രാജേഷ്, സന്ധ്യ മോൾ പ്രകാശ്, നഗരസഭ ഉപാധ്യക്ഷൻ കെ പി സലിം എന്നിവർ സംസാരിച്ചു.ഡിസംബർ 9 ന് പകൽ നാലിന് പിറവം കൊച്ചു പളളി മൈതാനത്തിലാണ് നവകേരള സദസ് നടക്കുക.ബൂത്ത്തല സംഘാടക സമിതി യോഗങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് നഗരസഭ തല കൺവീനർമാർ അറിയിച്ചു.സിഡിഎസ് ചെയർപേഴ്സൺമാർ ,പഞ്ചായത്ത്,

പോലീസ്, റവന്യു, ഫയർഫോഴ്സ് ,എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

ചിത്രം – പിറവത്ത് നടക്കുന്ന നവകേരള സദസ് അവലോകന യോഗം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

Prev Post

ടീം മുളന്തുരുത്തി – സമൂഹ നന്മക്കായി ഒരു വാട്ട്സപ്പ് ഗ്രൂപ്പ്

Next Post

സിപിഐ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി.

post-bars