നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ പിറവത്ത് ജനകീയ സദസ്സ് നടത്തി . ഗ്രാമീണ മേഖലയിൽ ബസ്സ് സർവ്വീസുകൾ ആരംഭിക്കണം .
പിറവം : പിറവം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും ഗ്രാമീണ മേഖലയിൽ കൂടുതൽ ബസ്സ് സർവ്വീസുകൾ ആരംഭിക്കണമെന്ന് പിറവത്ത് കൂടിയ ജനകീയ സദസ്സിൽ ജനപ്രതിനിധികൾ അടക്കമുള്ളവർ ആവശ്യപ്പെട്ടു. കേരള മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പിറവം നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ കൂടിയ സദസ്സിലാണ് ആവശ്യം ഉയർന്നത്. കെഎസആർടിസി ബസുകളിൽ വിദ്യാർത്ഥികൾക്ക് നിരക്കിളവ് അനുവദിക്കണമെന്നും ,മണ്ണത്തൂർ, കളമ്പൂർ, കൂര് – വിസാറ്റ് ,പെരിയപ്പുറം,വട്ടപ്പാറ, എടയ്ക്കാട്ടുവയൽ,
തുടങ്ങിയ വിവിധ ഗ്രാമീണ മേഖലയിലേക്ക് ബസുകൾ ആരംഭിക്കണം.
കെഎസആർടിസിയുടെ എല്ലാ വിഭാഗം ബസുകളും സ്റ്റാൻ്റിൽ കയറണം, രാവിലെ എറണാകുളത്തേക്കും, രാത്രി എറണാകുളത്തു നിന്നും ഇലഞ്ഞി വഴിയും ബസ് ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.
അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി.ആർ.ടി.ഒ കെ. കെ സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭ അധ്യക്ഷമാരായ ജൂലി സാബു, വിജയ ശിവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ്, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പ്രീതി അനിൽ, പോൾ വർഗ്ഗീസ്, സന്ധ്യാമോൾ പ്രകാശ്, കെ ആർ. ജയകുമാർ, പി വി സ്റ്റീഫൻ, മറിയാമ്മ ബെന്നി, കെ പി സലീം,കിഷോർ കുമാർ ,ജിൻസ് ജോർജ്ജ് എന്നിവർ സംസാരിച്ചു.പൊതുജനങ്ങൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തൊഴിലാളി സംഘടന നേതാക്കൾ, സ്വകാര്യ ബസ് ഉടമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.