വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ‘ഇൻട്രോഡക്ഷൻ ടു ഗൂഗിൾ ക്രോഡ്സോഴ്സ് ‘എന്ന പരിപാടി നടത്തപ്പെട്ടു
ഇലഞ്ഞി : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ‘ഇൻട്രോഡക്ഷൻ ടു ഗൂഗിൾ ക്രോഡ്സോഴ്സ് ‘എന്ന പരിപാടി നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം ഗൂഗിൾ ക്രോഡ്സോഴ്സ് കമ്മ്യൂണിറ്റി മാനേജർ സരിത ബഹ്‌റ നിർവഹിച്ചു. കോളേജ് ഡയറക്ടർ റിട്ട. വിംഗ് കമാൻഡർ പ്രമോദ് നായർ, കോളേജ് പ്രിൻസിപ്പൽ കെ.ജെ.അനൂപ്, അസിസ്റ്റന്റ് പ്രൊഫസർമാരായ ദിവ്യ നായർ, എൽവിൻ കുരുവിള, അശ്വതി രാമകൃഷ്ണൻ, ഗൂഗിൾ ക്രോഡ്സോഴ്സ് ഇൻഫ്ലുൻസർസ് ടീം ലീഡർ അമൽ സുരേഷ് എന്നിവർ പങ്കെടുത്തു.
ഗൂഗിൾ ക്രോഡ്സോഴ്സ് ഇൻഫ്ലുൻസർസ്
പ്ലാറ്റഫോംമിന്റെ പ്രാധാന്യത്തെക്കുറിച്ചും സജീവമായ ഇടപെടലുമായി ബന്ധപ്പെട്ട നിരവധി നേട്ടങ്ങളെക്കുറിച്ചും സരിത ബഹ്‌റ ക്ലാസ് എടുത്തു.
ഫോട്ടോ : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ‘ഇൻട്രോഡക്ഷൻ ടു ഗൂഗിൾ ക്രോഡ്സോഴ്സ് ‘എന്ന പരിപാടി ഗൂഗിൾ ക്രോഡ്സോഴ്സ് കമ്മ്യൂണിറ്റി മാനേജർ സരിത ബഹ്‌റ ഉദ്ഘാടനം ചെയ്യുന്നു.